Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accidental Blast

ഗ്ര​നേ​ഡ് അ​ബ​ദ്ധ​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ച്ചു; ഉ​റി​യി​ൽ ര​ണ്ട് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യൂ

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​റി​യി​ൽ ഗ്ര​നേ​ഡ് അ​ബ​ദ്ധ​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യൂ. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഐ​രോ​ളി സ്വ​ദേ​ശി ച​വാ​ൻ വി​ക്രം ബാ​ല​കൃ​ഷ്ണ, ഷാ​പ്പൂ​ർ സ്വ​ദേ​ശി അ​ർ​ജു​ൻ ജാ​ദ​വ് രാ​ജീ​ന്ദ്ര എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബാ​രാ​മു​ള്ള ജി​ല്ല​യി​ലു​ള്ള ഉ​റി സെ​ക്ട​റി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് (എ​ൽ​ഒ​സി) സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ വ്യോ​മ​മാ​ർ​ഗം ശ്രീ​ന​ഗ​റി​ലെ ബ​ദാ​മി​ബാ​ഗ് ക​ന്‍റോൺമെന്‍റിലുള്ള സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മു​ന്പ് ത​ന്നെ ഇ​രു​വ​രും മ​ര​ണ​പ്പെ​ട്ടി​രു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. സംഭവത്തിൽ സൈ​ന്യം അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up